വെള്ളാട്ട്, തിറയാട്ടം തുടങ്ങി നിരവധി പരിപാടികള്‍; മുചുകുന്ന് മണ്ണെങ്കില്‍ പരദേവത ക്ഷേത്ര തിറ ഉത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കില്‍ പരദേവത ക്ഷേത്രത്തിലെ തിറയുത്സവം ആരംഭിച്ചു. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം നടന്നു.

ഇന്ന് രാവിലെ കൊടിയേറ്റം, പുരാണപാരായണം, അന്നദാനം, അരി ചാര്‍ത്തി എടുപ്പ് തക്കല്‍, നൃത്തശില്പം എന്നിവ നടന്നു. ബുധനാഴ്ച രാവിലെ ഭജന, ഉച്ചക്ക് അന്നദാനം, വൈകീട്ട് ഗുളികന് ഗുരുതി തര്‍പ്പണം, രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം,
രാത്രി എട്ട് മുതല്‍ വെള്ളാട്ട്, തിറയാട്ടം, പൂക്കലശം വരവ് എന്നിവ നടക്കും.

വ്യാഴാഴ്ച രാവിലെ തിറയാട്ടങ്ങളോടെ ഉത്സവം സമാപിക്കും. വെള്ളിയാഴ്ച പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കും.

Summary: The Thirayutsavam of the Paradevata Temple has started if Muchukun Mannankil.