ചെറുവണ്ണൂരില്‍ ഹിറ്റായ അധ്യാപികമാരുടെ സ്വാഗതനൃത്തം കോഴിക്കോടിന്റെയും മനംകവര്‍ന്നു; നൃത്തച്ചുവടുകള്‍കൊണ്ട് കലോത്സവവേദിയെ കയ്യിലെടുത്ത് മേലടി ഉപജില്ലയിലെ അധ്യാപികമാര്‍


Advertisement

പയ്യോളി: റവന്യൂ ജില്ലാ കലോത്സവ വേദി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഇടംമാത്രമായി ഒതുങ്ങുന്നില്ല, അധ്യാപകരുടെ കഴിവും ഇവിടെ ആസ്വാദകരുടെ മനംകവരുകയാണ്. ഉദ്ഘാടന പരിപാടിയോട് അനുബന്ധിച്ച് മേലടി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപികമാര്‍ അവതരിപ്പിച്ച സ്വാഗതനൃത്തം ഏറെ മികവിറ്റുതായിരുന്നു.

Advertisement

ഉപജില്ലയിലെ പത്ത് അധ്യാപികമാരാണ് മോഹിനിയാട്ട വേഷത്തിലെത്തി നൃത്ത പരിപാടി അവതരിപ്പിച്ചത്. റവന്യൂ ജില്ലാ കലോത്സവത്തിലെ റിസപ്ഷന്‍ കമ്മിറ്റിയാണ് നൃത്തം അവതരിപ്പിക്കാനായി ഇവരോട് ആവശ്യപ്പെട്ടത്. ചെറുവണ്ണൂരില്‍ നടന്ന മേലടി ഉപജില്ലാ കലോത്സവത്തില്‍ എ.ഇ.ഒയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇവര്‍ ഈ നൃത്തം പരിശീലിച്ചത്. പയ്യോളിയിലെ കലൈകാവേരി നൃത്ത വിദ്യാലയത്തിലെ ശരണ്യ ഡെന്നിസണായിരുന്നു അധ്യാപികമാര്‍ക്ക് പരിശീലനം നല്‍കിയത്.

Advertisement

നൃത്തത്തോടുള്ള അധ്യാപികമാരുടെ താല്‍പര്യവും ചിട്ടയാര്‍ന്ന പരിശീലനവും ഒത്തുചേര്‍ന്നപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എല്ലാവരും നന്നായി നൃത്തം പരിശീലിച്ചു. മേലടി ഉപജില്ലാ കലോത്സവ വേദിയില്‍ ഈ പരിപാടി അവതരിപ്പിച്ചപ്പോള്‍ ഏറെ കയ്യടിയും അഭിനന്ദനങ്ങളും തേടിയെത്തിയതോടെ ജില്ലാ കലോത്സവ വേദിയിലും പരിപാടി അവതരിപ്പിക്കാന്‍ അവസരം കൈവരികയായിരുന്നു.

Advertisement

ശരണ്യഡെനിസണ്‍ BTM hss തുറയൂര്‍, ബുഷ്‌റ C BTM hss തുറയൂര്‍, അഞ്ജു അനില്‍ അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂള്‍, നാന്‍സി വര്‍ഗീസ് അയനിക്കാട് എം.എല്‍.പി സ്‌കൂള്‍, അനഘ.ജി തൃക്കോട്ടൂര്‍ എ.യു.പി സ്‌കൂള്‍, സുമിത കെ സി കിഴൂര്‍ എ.യു.പി സ്‌കൂള്‍, ജസ്നാരാജ് സിആര്‍ തൃക്കോട്ടൂര്‍ എ.യു.പി സ്‌കൂള്‍, നമിത കെ വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂള്‍ മേപ്പയൂര്‍, ഐശ്വര്യ വി.വി കെ.ജി.എം.എസ്.യു.പി സ്‌കൂള്‍ കൊഴുക്കല്ലൂര്‍, സന്ധ്യ.എസ് അയനിക്കാട് എ.എല്‍.പി സ്‌കൂള്‍ എന്നിവരായിരുന്നു സ്വാഗതനൃത്തം അവതരിപ്പിച്ചത്.

Summary: The teachers of Meladi sub district took the stage of the festival with their dance moves.