കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; മുങ്ങിയത് കൈവിലങ്ങുമായി


കോഴിക്കോട്: കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് പൊലീസിനെ വെട്ടിച്ച് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.25 ഓടെയായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍ ജയിലില്‍ നിന്നുമാണ് ഷിജിലിനെ കൊണ്ടുവന്നത്. ഇതര സംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. വാഴക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ ആയിരുന്നു ആദ്യം പാര്‍പ്പിച്ചത്.

ഇയാള്‍ക്കെതിരെ ഫറോക്കിലും കേസുണ്ടായിരുന്നു. ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതി പ്രതിയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ ജയിലിലേക്ക് അടക്കുകയായിരുന്നു.