15 ദിവസത്തെ മികച്ച പരിശീലനം; നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ സമ്മര്‍ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയില്‍ കോഴിക്കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മര്‍ വോളിബോള്‍ കോച്ചിംഗ് ്‌വസാനിച്ചു. 14 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 3 മുതല്‍ മെയ് 18 വരെയായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്.
സമാപന സമ്മേളനം കോഴിക്കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.സ്ഥിരമായി ക്യാമ്പില്‍ പങ്കെടുത്ത 47 കളിക്കാര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി വൈസ് എം.കെ. പരീത് അദ്ധ്യക്ഷത വഹിച്ചു.
വോളിബോള്‍ കോച്ച് കെ.കെ. ശ്രീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ. അംഗം കെ. സുരേന്ദ്രന്‍, അക്കാദമി മെമ്പര്‍ അബ്ദുസ്സലാം, സ്‌പോര്‍ട്‌സില്‍ കോച്ച് രാഗേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രഭു പ്രേംനാഥ് സ്വാഗതവും, അക്കാദമി ജോ. സെക്രട്ടറി ഒ. ബാലന്‍ നായര്‍ നന്ദിയും പറഞ്ഞു.