വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു; ചെങ്ങോട്ടുകാവ് സ്വദേശി അറസ്റ്റില്‍
ചെങ്ങോട്ടുകാവ്: വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ചെങ്ങോട്ടുകാവ് സ്വദേശി അറസ്റ്റില്‍. മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി.
മൂടാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. വിദേശത്തായിരുന്ന പ്രതി പെണ്‍കുട്ടിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കാറുണ്ടായിരുന്നു. ഇയാളുടെ ശല്യം കാരണം പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ വിദ്യാര്‍ഥിനി ക്ലാസ് കഴിഞ്ഞ് മടങ്ങവെ, വീടിന് സമീപത്തുവെച്ച് മദ്യലഹരിയിലായിരുന്ന സജില്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.
വിദ്യാര്‍ഥിനി ഇതിനെതിരെ പ്രതികരിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. പ്രതിയെ പിടികൂടിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് മൂന്ന് ദിവസം മുമ്പാണ് സജില്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.
Summary: The student was stopped on the way and abused and beaten; A native of Chengottukav was arrested