സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും
പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്‌ലം (27)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം സുഹൈബ് ശിക്ഷ വിധിച്ചത്.
20,000രൂപയാണ് പിഴ വിധിച്ചത്.2023 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയം കടവ് റോഡിലെ ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അതുവഴി സ്വിഫ്റ്റ് കാര്‍ ഓടിച്ച് വന്ന പ്രതി വാഹനം നിര്‍ത്തി കൈക്ക് കയറിപ്പിടിച്ച് മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പേരാമ്പ്ര പൊലീസ് ചാര്‍ജ് ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എ. ജിതിന്‍വാസ്, എസ്‌ഐ സി. ശ്രീജ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണഅടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. സിവില്‍ പൊലീസ് ഓഫീസര്‍ പി.എം.ഷാനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.