പുഴയോര ഭംഗി ആസ്വദിക്കാന്‍ ഏറുമാടവും ഊഞ്ഞാലും; കൊടക്കാട്ടുമുറിയില്‍ ഒരുക്കിയ സ്‌നേഹതീരം ജൈവവൈവിധ്യ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു


കൊയിലാണ്ടി: കൊടക്കാട്ടുമുറിയില്‍ ഒരുക്കിയ സ്‌നേഹതീരം ജൈവവൈവിധ്യ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടുകൂടി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ ജൈവ വൈവിധ്യ ബോര്‍ഡും പ്രദേശത്തെ ജനകീയ സമിതിയും ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പാര്‍ക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി. ഗോവിന്ദന്‍ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു.എസ്. ശങ്കരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാര്‍ക്കിന് ‘സ്‌നേഹതീരം ‘ പേര് നിര്‍ദ്ദേശിച്ച ആര്യശ്രീ വണ്ണാക്കണ്ടിക്ക് ഉപഹാരം കെ.വി. ഗോവിന്ദന്‍ വിതരണം ചെയ്തു.

ജില്ലാ കോര്‍ഡിനേറ്ററും സംസ്ഥാന ബോര്‍ഡ് മെമ്പറുമായ ഡോക്ടര്‍ കെ. മഞ്ജു മുഖ്യഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പ്രജില സി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്ത് വിദ്യാഭ്യാസ സ്റ്റാന്‍ ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍ പി. രത്‌നവല്ലി, കെ. ശിവപ്രസാദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സതീഷ് കുമാര്‍, ക്ലീന്‍സിറ്റി മാനേജര്‍ എ സുധാകരന്‍, എന്‍.കെ ഭാസ്‌കരന്‍, ബാവ കൊന്നെങ്കണ്ടി, മുരളീധരന്‍ നടേരി, കണ്‍വീനര്‍ ബി.എം.സി എന്നിവര്‍ സംസാരിച്ചു .വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ സ്വാഗതവും പാര്‍ക്ക് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ എ.ഡി ദയാനന്ദന്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് പ്രദേശവാസികളുടെ കലാപരിപാടികള്‍ അരങ്ങേറി.