ഫെെജാസ് തിരയിൽ പെട്ടത് കടലിൽ ഇറങ്ങി മീൻ പിടിക്കുന്നതിനിടയിൽ; വടകര പുറങ്കര കടലിൽ കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം


Advertisement

വടകര: പുറങ്കര കടലിൽ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിനായുള്ള തിരച്ചിൽ ഊർജിതം. പുറങ്കര വളപ്പിൽ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് ഇന്ന് വെെകീട്ടാണ് വലിയകത്ത് ഫൈജാസിനെ തിരയിൽപെട്ട് കാണാതായത്.

രക്തസാക്ഷി സ്തൂപത്തിന് സമീപം തീരക്കടലില്‍ ഞണ്ടിനെ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഫെെജാസ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് സഹോദരൻ ഉള്‍പെടെയുള്ളവര്‍ തീരത്തുണ്ടായിരുന്നു.

ഫൈജാസ് അപകടത്തില്‍പെട്ടതിന് പിന്നാലെ അവർ നിലവിളിക്കുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയവരാണ് ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഫെെജാനിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കോസ്റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

വടകര പുറങ്കര കടലിൽ മത്സ്യം പിടിക്കുന്നതിനിടെ തിരയിൽപെട്ട് ഇരുപത്തിരണ്ടുകാരനെ കാണാതായി

Advertisement
Advertisement

Summary: The search for the missing youth in Vadakara Purangara sea is in progress