കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; റഡാറില്‍ സിഗ്‌നല്‍ ലഭിച്ചു, ലോറിയെന്ന് സംശയം
കര്‍ണാടക: കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനിനു വേണ്ടിയുടെ തിരച്ചിലില്‍ നിര്‍ണായക വിവരം. റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സിഗ്‌നല്‍ ലോറിയില്‍നിന്നു തന്നെയാണെന്നാണു സൂചന.
ഇന്നു രാവിലെയാണ് ബെംഗളൂരുവില്‍നിന്ന് റഡാര്‍ സംവിധാനങ്ങള്‍ എത്തിച്ചു പരിശോധന ആരംഭിച്ചത്. മണ്ണിടിഞ്ഞ ഭാഗത്തുതന്നെ ലോറിയുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ എത്രയും വേഗത്തില്‍ ലോറി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണു രക്ഷാപ്രവര്‍ത്തകര്‍.
ചൊവ്വാഴ്ചയാണു ചരക്കുമായി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈിവര്‍ അര്‍ജുനിനെ കാണാതായത്. രണ്ട് ദിവസമായി തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും തനത്ത വഴയെ തുടര്‍ന്ന് തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.