”പൊട്ടിക്കട്ടേ? ഒന്നങ്ങോട്ട് മാറി നില്‍ക്ക്” കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് തുറക്കാതെ രോഗിമരിച്ച സംഭവത്തില്‍ ആംബുലന്‍സിനകത്തെ ദൃശ്യങ്ങള്‍-വീഡിയോ


Advertisement

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രോഗി ആംബുലന്‍സില്‍ കുടുങ്ങിക്കിടന്ന് മരിച്ചു. ഫറോക്ക് സ്വദേശി കോയമോന്‍ (66) ആണ് മരിച്ചത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ അരമണിക്കൂറിലേറെയാണ് കോയമോന്‍ ആംബുലന്‍സില്‍ കുടുങ്ങിക്കിടന്നത്. ഇന്നു രാവിലെയായിരുന്നു സംഭവം.

Advertisement

ഇന്നലെ വൈകിട്ട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കോയമോനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതോടെ ബീച്ച് ആശുപത്രിയുടെ ആംബുലന്‍സിലാണ് കോയമോനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

Advertisement

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. തുടര്‍ന്ന് കോയമോനെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡി.എം.ഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബീച്ച് ആശുപത്രി ആര്‍.എം.ഒ അന്വേഷണം നടത്തും.

Advertisement

summary: the scene inside the ambulance video In the case of the patient who died without opening the ambulance