ആരോഗ്യമുള്ള യുവതയ്ക്കായി കുരുന്നിലെ ശ്രമം; റിഥം പദ്ധതിക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി


പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ആരോഗ്യമുള്ള യുവതയെ വളര്‍ത്തിയെടുക്കാന്‍ ആരോഗ്യ വിദ്യാഭ്യാസം നല്കുന്നതിനായി നടപ്പാക്കുന്ന ‘റിഥം പദ്ധതി’ക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കം. പദ്ധതി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റര്‍ വി.അനില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.അരവിന്ദാക്ഷന്‍, സ്റ്റാഫ് സെക്രട്ടറി വി.സാബു, കെ.പി.മുരളികൃഷ്ണദാസ്, പി.കെ.രവിത, ടി.കെ.റിയാസ്, എന്‍.പി.രാധിക, ഷിജി ബാബു, കമ്പനി കമാന്റര്‍ പുണ്യ എസ്.സുധീര്‍, എന്‍.എം.ശരണ്യ, ആര്‍.രാരിഷ, വി.രമ്യ, പി.പി.സവിത, സ്വപ്ന ജയരാജ് എന്നിവര്‍ സംസാരിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തെരെഞ്ഞെടക്കപ്പെട്ട 132 വിദ്യാര്‍ത്ഥികള്‍ക്കായി നല്കിയ എയ്‌റോബിക്ക് പരിശീലന പരിപാടിക്ക് ഇന്‍സ്ട്രക്ടര്‍മാരായ ദീപ രാജേന്ദ്രന്‍, റാണി കൃഷ്ണ, എ സജിത എന്നിവര്‍ നേതൃത്വം നല്‍കി.