ഇനി കൂടുതല്‍ സൗകര്യത്തോടെ പ്രാര്‍ത്ഥിക്കാം; വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവ നാളില്‍ നടന്ന സമര്‍പ്പണം ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ അഡൈ്വസര്‍ സി.ചന്ദ്രന്‍ ചൊക്ലി നിര്‍വ്വഹിച്ചു.

 ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് സുനില്‍ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു. സമര്‍പ്പണ വേദിയില്‍ 20 വര്‍ഷമായി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനം ചെയ്യുന്ന വടക്കുമ്പാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി, തന്ത്രി കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു.

നഗരസഭാംഗങ്ങളായ ലിന്‍സി മരക്കാട്ടു പുറത്ത്, ഷീബ അരീക്കല്‍, ടി.പി.ശൈലജ, കവി മോഹനന്‍ നടുവത്തൂര്‍, ക്ഷേത്രം സെക്രട്ടറി രാഘവന്‍ തൊടുവയല്‍, ചന്ദ്രന്‍ അരീക്കല്‍, പി.ടി.ഷൈജു എന്നിവര്‍ സംസാരിച്ചു.