അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നുകാട്ടുന്ന ‘ദ റിയല്‍ സൈലന്റ് കില്ലര്‍’ ; കൊയിലാണ്ടി സ്വദേശി കഥയും തിരക്കഥയുമൊരുക്കിയ ഹ്രസ്വചിത്രം റിലീസിനൊരുങ്ങുന്നു


മൂഹത്തില്‍ നിന്ന് ഇന്നും വിട്ടുമാറാത്ത അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളെയും തുറന്ന് കാട്ടുന്ന ഷോര്‍ട് മൂവിയുടെ ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്നു. Spider media movimakers ന്റെ ബാനറിര്‍ ജിഷ്ണു ദത്ത് കൊയിലാണ്ടി കഥയും തിരക്കഥയും നിര്‍വ്വഹിച്ച് ഷാബി തുറയൂര്‍ സംവിധാനവും നിര്‍വഹിക്കുന്ന ”THE REAL SILENT KILLER” എന്ന ഷോര്‍ട്ട് മൂവിസിന്റെ ചിത്രീകരണം മരുതൂര്‍, വടകര, ചെരണ്ടത്തൂര്‍, പയ്യോളി തുറയൂര്‍ എന്നിവിടങ്ങളില്‍ വെച്ച് നടന്നു.

കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍ എം. പ്രമോദ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. അമ്പതോളം നടീനടന്‍മാര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പ്രശസ്ത നാടക നടന്‍ മനോജ് മരുതൂര്‍, ബബീഷ് പയ്യോളി, വേലായുധന്‍ താനിക്കുഴി, അഫ്‌സല്‍ തുറയൂര്‍, നജീബ് പയ്യോളി, രാഘവന്‍ തുറയൂര്‍, വിനോദ് തോലേരി, സജിത്ത് കക്കഞ്ചേരി, സെബാസ്റ്റ്യന്‍ പോള്‍ പാലക്കാട്, രാജേഷ് തെക്കന്‍ കൊല്ലം, നിജി മഞ്ഞക്കുളം, റുസ്വവാന കാലിക്കറ്റ്, പ്രജിഷതുറയൂര്‍, പ്രജില ഇരിങ്ങത്ത്, അവന്തിക തുറയൂര്‍, സന്നിദ്ധമനോജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

മനുമുടൂര്‍ ക്യാമറയും, രാജേഷ് തുറയൂര്‍ ചമയവും, മിഥുന്‍ പയ്യോളി കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരം റിലീസ് ചെയ്യും.

Summary: THE REAL SILENT KILLER short film