കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ കടുത്ത നടപടി; യൂണിറ്റ് പ്രസിഡന്റിനെ പുറത്താക്കി
കൊയലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരനെ പദവിയിൽ നിന്ന് നീക്കം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ കമ്മിറ്റി തീരുമാനിച്ച പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കാതിരിക്കൽ, നേതാക്കളെ പരസ്യമായി അധിക്ഷേപിക്കൽ തുടങ്ങിയവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് നേതാക്കൾ പറഞ്ഞു.
താൽക്കാലിക സമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചെയർമാനായി കെ.എം. രാജീവൻ, വൈസ് ചെയർമാനായി യു.വി.
ഫാറൂഖ് , ജന.കൺവീനറായി സഹീർ ഗാലക്സി എന്നിവരെ തിരഞ്ഞെടുത്തു. പത്രസമ്മേളനത്തിൽ ജിജി.കെ. തോമസ്, വി. സുനിൽകുമാർ, മണിയോത്ത് മൂസ, മനാഫ് കാപ്പാട് തുടങ്ങിയവർ പങ്കെടുത്തു.
Summary: The President of the Koyilandy Unit of the vyapari vyavasayi eakopana samithi K.P. Sreedharan was removed from the post