ഈ സ്‌കൂട്ടറിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാമോ? അരിക്കുളം സ്വദേശിയായ വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പൊലീസ് തിരയുന്നു
അരിക്കുളം: അരിക്കുളം സ്വദേശിയായ വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പൊലീസ് തിരയുന്നു. ഡിസംബര്‍ ഏഴിന് വൈകുന്നേരം 6.20 ഓടെ അരിക്കുളം യു.പി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അരിക്കുളം സ്വദേശിയെ ഇടിച്ചിട്ടശേഷം സ്‌കൂട്ടര്‍ നിര്‍ത്താതെ കുരുടിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു.
അരിക്കുളം സ്വദേശിയായ ഭാസ്‌കരന്‍ (61)നാണ് അപകടത്തില്‍ പരിക്കേറ്റത്. ഭാസ്‌കരന്റെ ഷോള്‍ഡറിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവര്‍ കൊയിലാണ്ടി പൊലീസിനെ അറിയിക്കുക:
9497987193, 9497608933