ചെങ്ങോട്ടുകാവില്‍ ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് വീണു; ഗുരുതര പരിക്ക്


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‌ ഗുരുതര പരിക്ക്‌. രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്. പയ്യോളി സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

Advertisement

ട്രെയിന്‍ അരങ്ങാടത്ത് എത്തിയപ്പോൾ ഒരാള്‍ വീഴുന്നത് കണ്ട മറ്റ് യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ പൊയില്‍ക്കാവില്‍ നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരും റെയില്‍വേ പോലീസും, കൊയിലാണ്ടി അഗ്നിരക്ഷാ സേനയും അരങ്ങാടത്ത് മുതല്‍ ചെങ്ങോട്ടുകാവ് വരെ തെരച്ചില്‍ നടത്തുകയായിരുന്നു.

Advertisement

തെരച്ചിലില്‍ ചെങ്ങോട്ടുകാവില്‍ നിന്ന് യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇവിടെ നിന്നും ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്‌.

Advertisement

Description: A passenger was seriously injured after falling from a train running in Chengottukavu