പ്രത്യേക ശ്വസന വ്യായാമ ക്രമങ്ങളും, ഡാന്‍സും, ധ്യാനരീതികളും; സെന്‍ ലൈഫ് ആശ്രമം ചേമഞ്ചേരിയുടെ ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ ഫെസ്റ്റിവലിന് തുടക്കം


ചേമഞ്ചേരി: പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സെന്‍ ലൈഫ് ആശ്രമം ചേമഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നടന്നു.

ക്ടോബര്‍ 21ന് ആരംഭിച്ച മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ നവംബര്‍ മൂന്നിന് അവസാനിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രത്യേക ശ്വസന വ്യായാമ ക്രമങ്ങളും, ഡാന്‍സും, ധ്യാനരീതികളും സമുന്നയിപ്പിച്ചുകൊണ്ടുള്ള ഓഷോ ഡൈനാമിക് മെഡിറ്റേഷനാണ് സംഘടിപ്പിക്കുന്നത്.

ആശ്രമം ഡയറക്ടര്‍ വി കൃഷ്ണകുമാറാണ് പരിശീലിപ്പിക്കുന്നത്. കെ.വി ദീപ, ആശാലത, മനോജ് നിര്‍മ്മലാനന്ദ, പ്രസീത, വി.കെ പ്രഭാകരന്‍ എന്നിവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.