ഇത്തവണ ഓണംകളറാക്കാന്‍ മേപ്പയ്യൂര്‍ സി.ഡി.എസ് അംഗങ്ങള്‍ നട്ടുവളര്‍ത്തിയ പൂക്കളും; അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓണം വിപണന മേളയ്ക്ക് മേപ്പയ്യൂരില്‍ തുടക്കമായി


മേപ്പയ്യൂര്‍: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം വിപണന മേളയ്ക്ക് മേപ്പയ്യൂരില്‍ തുടക്കമായി. സെപ്തംബര്‍ 9 മുതല്‍ 13 വരെ മേപ്പയ്യൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് വച്ചാണ് വിപണന മേള. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും സംരംഭകരും ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാകും.

സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിളവെടുപ്പ് നടത്തിയ പൂക്കളുടെ വില്‍പ്പനയും വിപണനത്തിനായി എത്തി. ആദ്യ വില്‍പ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന്‍ മാസ്റ്റര്‍ക് നല്‍കി നിര്‍വ്വഹിച്ചു.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ അധ്യക്ഷത വഹിച്ചു.


വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ. വി.പി. , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ വാര്‍ഡ് മെമ്പര്‍മാരായ റാബിയ എടത്തികണ്ടി, ബിജു വി.പി, വിജയന്‍ മാസ്റ്റര്‍ (ശ്രീനിലയം), മേപ്പയ്യൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ കെ.പി, മെമ്പര്‍ സെക്രട്ടറി ശ്രീലേഖ. കെ.ആര്‍, മുന്‍ സി.ഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത കെ.കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ഇ. ശ്രീജയ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു കെ.പി നന്ദി പറഞ്ഞു.

Summary: The Onam vipanana mela conducted by Kudumbashree CDS has started in Mepayyur.