കൊയിലാണ്ടി ഐ.എം.സി.ഐ.ടിയിലെ പഴയ സഹപാഠികള്‍ വീണ്ടും ഒത്തു ചേര്‍ന്നു, വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കനിവ് സ്‌നേഹ തീരത്ത് അവര്‍ എത്തി


Advertisement

കൊയിലാണ്ടി: ഐ.എം.സി.ഐ.ടി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കാപ്പാട് കനിവ് സ്‌നേഹ തീരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement

2012-2014 ബാച്ചാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒത്തുചേര്‍ന്നത്. കൊയിലാണ്ടി ഐ.എം.സി.ഐ.ടി കോളേജിലെ ആദ്യത്തെ പ്ലസ് ടു ബാച്ച് കൂടിയാണ് ഇവര്‍.

Advertisement

കനിവിലെ പ്രായമായ അച്ഛനമ്മമാര്‍ക്കൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹ സംഗമം ആഘോഷിച്ചു. നാടും വീടും നഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ അവര്‍ എത്തി. കനിവിലെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനേട് പങ്കുവെച്ചു.

Advertisement

summary: The old schoolmates of Koyilandy IMCIT reunited after many years