കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഏപ്രില്‍ 8,9 ന് കൊയിലാണ്ടിയില്‍; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രില്‍ 8,9 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ വെച്ചാണ് നടക്കുന്നത്.
കണ്‍വീനര്‍ ശ്രീധരന്‍ അമ്പാടി സ്വാഗതം പറഞ്ഞ യോഗത്തില്‍ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് പി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി ടി.വി. ഗിരിജ,സംസ്ഥാന കമ്മറ്റിയംഗം സി. അപ്പുക്കുട്ടി ജില്ലാ വൈസ് പ്രസിഡണ്ട് എടത്തില്‍ ദാമോദരന്‍, പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എന്‍.കെ മാരാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ടി.വി. സുരേന്ദ്രന്‍ നന്ദി പറഞ്ഞു.