നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് മൂന്ന് കോടി 33ലക്ഷം രൂപ ചെലവില്‍; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം ജനുവരി 16ന് തുറക്കും
കൊയിലാണ്ടി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ വിഭാഗത്തിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടസമുച്ചയം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ജനുവരി 16ന് രാവിലെ നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതരും ജനപ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2016-17 കാലഘട്ടത്തില്‍ കെ.ദാസന്‍ എം.എല്‍.എ ആയിരുന്ന സമയത്താണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ( 2016-17 കാലയളവിലെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതമായ ഒരു കോടി നാല്പത്തിയേഴ് ലക്ഷം രൂപയും 2020-21 കാലയളവിലെ പദ്ധതി വിഹിതമായ ഒരു കോടി അറുപത് ലക്ഷം രൂപയും എം.എല്‍.എ ഫണ്ടിലെ 26ലക്ഷം രൂപയുമുള്‍പ്പെടെ മൂന്ന് കോടി 33 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, മുന്‍ എം.എല്‍.എമാരായ കെ.ദാസന്‍, പി.വിശ്വന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പ്രജില, കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എ.ലളിത, എ.അസീസ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി റീജ്യണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണ.വി, പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രന്‍ എസ്.എം.സി ചെയര്‍മാന്‍ ഹരീഷ്.എന്‍.കെ, മദര്‍ പി.ടി.എ പ്രസിഡന്റ് ഷിംന, യു.കെ.ചന്ദ്രന്‍, എന്‍.വി.വത്സന്‍, ഗംഗാധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രദീപ് കുമാര്‍ എം.വി , ഹെഡ്മാസ്റ്റര്‍ സുധാകരന്‍ കെ.കെ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത, പി.ടി.എ പ്രസിഡന്റ് വി.ശുചീന്ദ്രന്‍, പ്രിന്‍സിപ്പല്‍ എന്‍.വി.പ്രദീപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ സുധാകരന്‍ കെ.കെ, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ സഗീര്‍ കെ.വി, എം.ജി ബല്‍രാജ് എന്നിവര്‍ പങ്കെടുത്തു.