വിദ്യാര്‍ഥികള്‍ക്കായി കൊയിലാണ്ടിയില്‍ എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി ദേശീയ അധ്യാപക പരിഷത്ത്


Advertisement

കൊയിലാണ്ടി: എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ അധ്യാപകരിഷത്ത് (എന്‍.ടി.യു) കൊയിലാണ്ടി ഉപജില്ല മാതൃക പരീക്ഷ നടത്തി. തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന പരീക്ഷയില്‍ 535 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Advertisement

എന്‍.ടി.യു കോഴിക്കോട് മേഖലാ സെക്രട്ടറി ബൈജു.സി, ജില്ലാ പ്രൈമറി വിഭാഗം കണ്‍വീനര്‍ അഭിറാം.കെ.പി, ജില്ലാ സെക്രട്ടറി സംജിത്ത് ലാല്‍.പി.വി, ഉപജില്ല പ്രസിഡന്റ് ബിന്ദു ബി.എന്‍, സെക്രട്ടറി മിഥുന്‍ലാല്‍.ആര്‍.ജെ, വനിതാ വിഭാഗം കണ്‍വീനര്‍ അശ്വതിജെ.എ, കിഷോര്‍.കെ.പി തുടങ്ങിയവര്‍ പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement
Advertisement

Summary: The National Teachers’ Council conducted the LSS and USS model examination for the students at Koyilandy