അമ്മ കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടു; കൊടുവള്ളിയില്‍ മൂന്നര വയസുകാരി കാറിടിച്ച് മരിച്ചു


കൊടുവള്ളി: അമ്മ ഓടിച്ച കാറിടിച്ച് കൊടുവള്ളിയില്‍ മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്.

നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. വരാന്തയില്‍ കളിക്കുകയായിരുന്നു കുട്ടി. കാര്‍ തിരിക്കുന്നതിനിടെ വണ്ടി നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു.

ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അല്‍പ സമയത്തിനകം മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി