കാണാതായ പയ്യോളി കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കണ്ടെത്തി


Advertisement

പയ്യോളി: കാണാതായ പയ്യോളി കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കണ്ടെത്തി. കോട്ടക്കല്‍ കോട്ടപ്പുറം പള്ളിത്താഴ ആദര്‍ശ്(22) നെ എറണാകുളത്തുനിന്നുമാണ് കണ്ടെത്തിയത്. യുവാവിനെ തിരികെ കൊണ്ടുവരാനായി ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

Advertisement

ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ ജോലി ആവശ്യത്തിനായി പോയ ആദര്‍ശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് എറണാകുളത്തുള്ളതായി റെയിൽവേ പോലീസിൽ നിന്നും വിവരം ലഭിക്കുന്നതെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement
Advertisement

Summary: The missing youth from Payyoli Kottal has been found