തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ഈദ് നല്‍കുന്ന സന്ദേശം; ഹബീബ് സ്വലാഹി
കൊയിലാണ്ടി: തിന്മകള്‍ക്കെതിരെയുള്ള പോരാട്ടവും, നന്മക്ക് വേണ്ടിയുള്ള പരിശ്രമവുമാണ് ഈദ് നല്‍കുന്ന സന്ദേശമെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയംഗം ഹബീബുറഹ്‌മാന്‍ സ്വലാഹി പറഞ്ഞു. കാപ്പാട് ഈദ് ഗാഹില്‍ ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാനകാലത്ത് മാനവിക മൂല്യങ്ങളുടെ പ്രചാരണമാകണം നമ്മുടെ ലക്ഷ്യം. സാമുഹിക ശാക്തീകരണവും, സാമുദായിക ഐക്യവും വിസ്മരിച്ച് കൊണ്ട് പ്രവര്‍ത്തിച്ച് കൂടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയുടെ മികച്ച കഴിവുകളും, ചിന്താശേഷിയും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധം ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിക്കുളം ഈദ് ഗാഹിന് വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അല്‍ഹികമിയും കൊല്ലം ഈദ് ഗാഹിന് സുഹൈല്‍ തളിപ്പറമ്പും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.