അധ്യാപകദിനം; പ്രിയപ്പെട്ട അധ്യാപകര്‍ക്കായി സ്‌നേഹസമ്മാനങ്ങളുമായി നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍


കൊയിലാണ്ടി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ച് നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍. ആദ്യ സമ്മാനം പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ ഏറ്റു വാങ്ങി.

ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ സി, സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ മാളവിക ബാബുരാജ്, ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങളായ ദേവപ്രിയ എം.എം, അശ്വതി ഷാജി, അമയ, സൂര്യനന്ദ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Summary: :the members of the Natuvathur Sri Vasudeva Ashrama Government Higher Secondary School Guides Unit honored all the teachers of the school with gifts.