നീണ്ട 38 വര്‍ഷക്കാലം തുവ്വക്കോട് കയര്‍ വ്യവസായ സംഘം സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തി; തോട്ടുംമുഖത്ത് സുപ്രിയയുടെ അകാലവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കയര്‍വ്യവസായ സംഘം അംഗങ്ങള്‍


തുവ്വക്കോട്: തുവ്വക്കോട് കയര്‍ വ്യവസായ സംഘം സെക്രട്ടറി തോട്ടുംമുഖത്ത് സുപ്രിയയുടെ അകാലവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കയര്‍വ്യവസായ സംഘം അംഗങ്ങള്‍.

സംഘത്തിന്റെ രൂപീകരണം മുതല്‍ തുടര്‍ച്ചയായി 38 വര്‍ഷക്കാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നെന്നും അപ്രതീക്ഷിത വിയോഗത്തില്‍ ഏറെ ദുഖമുണ്ടെന്നും യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു.

സംഘം ഭരണ സമിതിയും തൊഴിലാളികളും ചേര്‍ന്ന നടത്തിയ അനുശോചന യോഗത്തില്‍ കയര്‍ വ്യവസായ സംഘം പ്രസിഡന്റ് സുഭാഷ് കുമാര്‍ വി.കെ അധ്യക്ഷത വഹിച്ചു. സംഘം സ്ഥാപക അംഗം ബാലരാമന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം രേഖപ്പെടുത്തി. ഡയറക്ടര്‍ ആനന്ദന്‍ കെ കെ സ്വാഗതം പറഞ്ഞു.

ആലിക്കോയ പുതുശേരി, ഷെറീജ് കായക്കല്‍, ബാലകൃഷ്ണന്‍ എം കെ, ഷൈമ മനോജ്, പ്രിയേഷ് സി കെ, പി.പി.എം ബാബു, ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.