മാറ്റുരച്ചത് 400 ലധികം ചിത്രകാരന്മാര്‍; ശ്രദ്ധേയമായി കെഎസ്ടിഎ സബ്ജില്ലാ 34 ാം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ചിത്രരചനാ മത്സരം


കൊയിലാണ്ടി: കെഎസ്ടിഎ സബ്ജില്ലാ 34 ാം സമ്മേളനത്തോടനുബന്ധിച്ച് സിദ്ദിഖ് മാസ്റ്റര്‍, സജീവൻ മാസ്റ്റര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ വെച്ച് കെ.ജി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി നടന്ന മിക്‌സഡ് മീഡിയ പെയിന്റിങ് മത്സരത്തില്‍ 400 ലധികം ചിത്രകാരന്മാര്‍ മാറ്റുരച്ചു.

പരിപാടി ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സബ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ മെഗാ ചിത്രരചന മത്സരത്തില്‍ പങ്കു ചേര്‍ന്നു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രശംസാപത്രങ്ങള്‍ വിതരണം ചെയ്തു.

Summary: the mega drawing competition organized in conjunction with KSTA Subdistrict 34th Conference.