എതിര്‍ദിശയില്‍ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ അപകടം; ചേമഞ്ചേരി വെറ്റിലപ്പാറയില്‍ ലോറി ഡിവൈഡറിലിടിച്ച് സര്‍വ്വീസ് റോഡിലേക്ക് വീണു


ചേമഞ്ചേരി: വെറ്റിലപ്പാറയില്‍ ലോറി ഡിവൈഡറിലിടിച്ച് സര്‍വ്വീസ് റോഡിലേക്ക് വീണ്‌ അപകടം. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം.

കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ ഡിവൈഡറിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറി താഴെയുള്ള സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.