മുചുകുന്നില്‍ മണ്ണുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
മുചുകുന്ന്: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി എം കോളേജിന് സമീപം മണ്ണുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു. മണ്ണുമായി വന്ന ലോറി ഇന്‍ഡസ്ട്രിയല്‍ ഏരിയ സമീപത്തുവച്ച് സൈഡ് ആക്കുമ്പോളായിരുന്നു മറിഞ്ഞത്.
മുചുകുന്ന് പുറക്കാട്ട് റോഡില്‍ 11 മണിക്കാണ് സംഭവം. പൈപ്പ്‌ലൈന്‍ മണ്ണ് ഇട്ട് മൂടുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞത്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് കാലിന് നിസ്സാര പരിക്കേറ്റു.