കാടുമൂടിയും തുരുമ്പെടുത്തും വാഹനങ്ങള്‍; കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ പരിസരം വാഹനങ്ങളാല്‍ നിറയുന്നു


Advertisement

കുറ്റ്യാടി:
തുരുമ്പെടുത്തും കാടുമൂടിയും കിടക്കുന്ന കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ പരിസരം ഇന്ന് ഒരു സ്ഥിരം കാഴ്ചാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പഴയ പോലീസ് സ്റ്റേഷന്‍ പരിസരം, പൊളിച്ചു മാറ്റിയ ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങള്‍ ഇപ്പോള്‍ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.
Advertisement

മണല്‍ കടത്തിന് പിടിച്ച ലോറികള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങള്‍ സാധാരണ ലേലം ചെയ്ത് പോവുകയാണ് പതിവ്. എന്നാല്‍ ഇതിനുള്ള നടപടികളും ഇവിടെ നീണ്ടുപോവുകയാണ്.

Advertisement
Advertisement