പെന്ഷന് പരിഷ്കരണ, ക്ഷേമാശ്വാസ കൂടിശ്ശികകള്‍ അനുവദിക്കണം; പന്തലായനിയില്‍ നടന്ന സമ്മേളനത്തില്‍ ആവശ്യമുന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന്
കൊയിലാണ്ടി: പെന്ഷന് പരിഷ്കരണ കുടിശ്ശികയും ക്ഷേമാശ്വാസ കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് പന്തലായനി നോര്‍ത്ത് യൂണിറ്റ് വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഡോ.മോഹനന് നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. സി.രാമകൃഷ്ണന് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം സി.അപ്പുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ടി.എം സുധാകരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.പി രവീന്ദ്രന് വരവ് ചെലവ് കണക്കും സംസ്ഥാന കൗണ്‍സില്‍ അംഗം പി. സുധാകരന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.സുകുമാരന്‍, ശ്രീധരന് അമ്പാടി, വിജയഭാരതി, ഷംസുദ്ദീന് എന്നിവര്‍ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ മോഹനന് നടുവത്തൂരിനെ സമ്മേളനം അനുമോദിച്ചു.
പുതിയ ഭാരവാഹികളായി സി.രാമകൃഷ്ണന് (പ്രസിഡണ്ട്), ടി.എം സുധാകരന്(സെക്രട്ടറി), കെ.പി. രവീന്ദ്രന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.