‘പാവപ്പെട്ട പെന്ഷന്കാര്ക്ക്അര്ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു’; പയ്യോളി സബ് ട്രഷറിക്ക് മുന്നില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ ധര്‍ണ്ണ
പയ്യോളി: പയ്യോളി സബ് ട്രഷറിക്ക് മുന്നില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ നടത്തി. ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. സദാനന്ദന് ഉദ്ഘാടനം ചെയ്തു.
പി.എസ്.സി മെമ്പര്‍മാര്‍, ഗവ. പ്ലീഡര്‍മാര്‍, മന്ത്രിമാര്‍ എം.എല്‍.എമാര്‍ എന്നിവര്‍ക്ക് വാരിക്കോരി കൊടുക്കാന്‍ ഫണ്ടുള്ള സര്‍ക്കാര്‍ പാവപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും ഇതിനെതിരെ പെന്‍ഷന്‍കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് പി. ഗോപാലന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. അനില്‍കുമാര്‍, വിവിധ ബ്ലോക്ക് ഭാരവാഹികളായ ടി. ഭാസ്കരന്, വി. രാജഗോപാലന്‍, കെ. രാജന്, കെ.വി ഗോപാലകൃഷ്ണന്, പി. ബാലകൃഷ്ണന് കെ. സുകുമാരന്‍. പയ്യോളി ബ്ലോക്ക് സെക്രട്ടറി കെ. സഹദേവന് എന്നിവര്‍ സംസാരിച്ചു.