ആറുവര്‍ഷം നീണ്ട കാത്തിരിപ്പിന് അവസാനം; കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം സെപ്റ്റംബര്‍ ഏഴിന് നാടിന് സമര്‍പ്പിക്കും


കീഴരിയൂര്‍: കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം സെപ്റ്റംബര്‍ ഏഴിന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. രാവിലെ പത്തുമണിക്ക് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

2014 ല്‍ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന് മുകളിലാണ് വിശാലമായ മ്യൂസിയം. കമ്മ്യൂണിറ്റി ഹാളിന് മുകളില്‍ വിശാലമായ ഹാള്‍ നിര്‍മ്മിച്ച് നേരത്തെ ഉണ്ടായിരുന്ന ഹാള്‍ ലൈബ്രറിയാക്കുവാന്‍ 2019 ല്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചിരുന്നു.

എന്നാല്‍ നിര്‍മ്മാണ ഘട്ടത്തില്‍ മേല്‍ കമ്യൂണിറ്റി ഹാള്‍ ചരിത്ര മ്യൂസിയമാക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തു. ഇതിനെതിരെ പ്രദേശത്തെ കോണ്‍ഗ്രസ് കമ്മിറ്റി നിയമപോരാട്ടത്തിനൊരുങ്ങുകയും ഒടുവില്‍ പഞ്ചായത്തിന് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടിയും വന്നു.

2022 നവംബറില്‍ നിര്‍മാണ കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മ്മാണം അധികം വൈകാതെ പൂര്‍ത്തീകരിച്ചെങ്കിലും ഏറെക്കാലമായി കെട്ടിടം അടഞ്ഞുകിടക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ എം.എല്‍.എയുടെ ശക്തമായ ഇടപെടലിലാണ് കെട്ടിടം തുറന്നുപ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കിയത്.

Summary: The Keezhriyur Bomb Case Memorial will open on september 7