ഉത്സവത്തിനായുള്ള മുന്നൊരുക്കം; പിഷാരികാവ് ക്ഷേത്രത്തിലെ കാവ് ശുചീകരിച്ചു
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സത്തിന് മുന്നോടിയായി കാവ് ശുചീകരിച്ചു. പിഷാരികാവ് ദേവസ്വവും പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായാണ് ശുചീകരിച്ചത്. ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ മരളൂര്‍, ജനറല്‍ സെക്രട്ടറി ശിവദാസന്‍ പനച്ചിക്കുന്ന്, ടി.ടി.നാരായണന്‍ എ. ശ്രീകുമാരന്‍ നായര്‍ , മുരളി കൊണ്ടക്കാട്ടില്‍, കെ.കെ.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ , മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. പ്രമോദ്കുമാര്‍, ട്രസ്റ്റിബോര്‍ഡ് അംഗം സി. ഉണ്ണികൃഷ്ണന്‍, മാനേജര്‍ വി.പി. ഭാസ്‌ക്കരന്‍ എന്നിവര്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.