ജോലി അന്വേഷിച്ച് നടക്കുന്നവരാണോ?; 15 കമ്പനികളിലായി 500 ല്‍ പരം ഒഴിവുകള്‍, കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു
കോഴിക്കോട് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ വെച്ചാണ് മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0495-2370176. ഫേസ് ബുക്ക് പേജ്: calicutemployabilitycentre.