പെരുങ്കുനിയിലെ തൊഴിലുറപ്പ് തൊഴിലാളികളും കൃഷിക്കൂട്ടങ്ങളും ഒത്തുകൂടി; കൃഷി ഓഫീസര്‍ക്ക് യാത്രയയപ്പും
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നാലാം വാര്‍ഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സംഗമം സംഘടിപ്പിച്ചു. എ.ഡി.എ ആയി പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസര്‍ക്കുള്ള യാത്രയയപ്പും നഗരസഭാ ചെയര്‍ പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രജില.സി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, ബാവ കൊന്നേങ്കണ്ടി, പി.സിജീഷ്, ഫാത്തിമ റഹീസ്, പ്രബീഷ്.ഒ.വി, ബാലകൃഷ്ണന്.വി, രമ്യ നിഷാദ്, ശ്രീജ, പ്രജിന, ദിനേശന്, ആര്യ.ജിതിന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃഷി ഓഫീസര്‍ക്ക് വാര്‍ഡ് വികസന സമിതിയുടെ ഉപഹാരം ചെയര്‍പേഴ്സണ്‍ വിതരണം ചെയ്തു.
മാരിഗോള്‍ഡ് കൃഷിക്കൂട്ടത്തിന്റെയും സൗഹൃദ കൃഷിക്കൂട്ടത്തിന്റെയും ഉപഹാരങ്ങള്‍ അംഗങ്ങള്‍ നല്കി. കൗണ്‍സിലര്‍ രമേശന് വലിയാട്ടില്‍ സ്വാഗതവും എം.കെ.ലിനിഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാരിഗോള്‍ഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തന് വിത്തിടീല്‍ ഉദ്ഘാടനം കൃഷി ഓഫീസര്‍ വിദ്യ നിര്‍വ്വഹിച്ചു.