കുതിച്ചെത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ച് കക്കോടി സ്വദേശികളായ ദമ്പതികൾ മരിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്


കോഴിക്കോട്: കോഴിക്കോട് ദേശീയ പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. കക്കോടി കിഴക്കുമുറി എന്‍. ഷൈജു (43), ഭാര്യ ജിമ (38) എന്നിവരാണ് മരിച്ചത്. കോഴിക്കോട്  ഡി.ഡി ഓഫിലെ പ്യൂണാണ് ഷൈജു.

ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം നടന്നത്. ഷൈജുവിന് ചികിത്സാവശ്യാര്‍ഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍ എന്നാണ് വിവരം.

ഇവര്‍ക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്.

വീഡിയോ കാണാം;