ഫീസ് അടക്കാനുള്ള പണം നഷ്ടപ്പെട്ടു; ഉമ്മയുടേയും മക്കളുടേയും പരാതി കേട്ടയുടനെ സ്വന്തം പോക്കറ്റില്‍ നിന്നും പണം എടുത്ത് നല്‍കി, സന്തോഷം അറിയിക്കാന്‍ സൗദിയില്‍ നിന്നും ഉപ്പയുടെ ഫോണും, പേരാമ്പ്രയിലെ ഹോംഗാര്‍ഡ്‌ സുരേഷ് ബാബുവിനെ അഭിനന്ദിച്ച് നാട്ടുകാര്‍


പേരാമ്പ്ര: ഫീസ് അടയ്ക്കാനായി കൊണ്ടുവന്ന പണം നഷ്ടപ്പെട്ട പെൺകുട്ടിയ്ക്ക് തിരികെ കിട്ടുമോ എന്ന് പോലും നോക്കാതെ സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകി ഒരു പോലീസുകാരൻ. പേരാമ്പ്ര സ്റ്റേഷനിലെ ഹോംഗാര്‍ഡായ കുരുടി മുക്കിൽ താമസിക്കുന്ന സുരേഷ് ബാബുവാണ് മാതൃകയായത്. പിന്നാലെ ഇദ്ദേഹത്തെ തേടി സന്തോഷം അറിയിക്കാനായി സൗദിയില്‍ നിന്നും പെൺകുട്ടിയുടെ ഉപ്പയുടെ ഫോൺ കോളുമെത്തി.

ഫീസ് അടക്കാനുള്ള പണം നഷ്ടപ്പെട്ട ഉമ്മയുടേയും മക്കളുടേയും പരാതി കേട്ടയുടനെ സ്വന്തം പോക്കറ്റില്‍ നിന്നും അദ്ദേഹം പണം എടുത്ത് നല്‍ക്കുകയായിരുന്നു. വെള്ളിയൂരിൽ നിന്നും പേരാമ്പ്രയിലേക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് പണം നഷ്ടമായത്. യാത്രയ്ക്കിടയിൽ പെൺകുട്ടിയുടെ ബാഗിൽ കരുതിയിരുന്ന 1500 രൂപയാണ് നഷ്ടപ്പെടമായത്.

ബസിൽ നിന്നും സ്റ്റാൻഡിൽ ഇറങ്ങി ബാഗിൻ നോക്കിയപ്പോഴാണ് പൈസ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പെൺകുട്ടിയും സഹോദരനും ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അറിയിക്കുകയായിരുന്നു.

തുടർന്ന് അദ്ദേഹം വിവരങ്ങൾ ഇവരിൽ നിന്നും ചോദിച്ചറിയുകയും പെൺകുട്ടിയുടെ ഒരു പരീക്ഷയുടെ കാര്യത്തിനായ് അക്ഷയ സെന്ററിൽ പോകുകയാണെന്നും അതിന്റെ ഫീസ് അടയ്ക്കാനുള്ള പൈസയാണെന്നും അദ്ദേഹം അവരിൽ നിന്നും മനസ്സിലാക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം 1500 രൂപ സ്വന്തം പോക്കറ്റിൽ നിന്ന് എടുത്ത് അവർക്ക്കൊടുത്തു.

മകൾ വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് അദ്ദേഹം പൈസ കൊടുക്കുകയായിരുന്നെന്നും വിദ്യഭ്യാസത്തിന്റെ കാര്യമാണെന്നും ഭാവിയിൽ ഈ ഒരു പൈസയുടെ കാര്യം കൊണ്ട് മോൾക് ഒരു ബുദ്ധിമുട്ടും വരരുത് എന്ന് ഉപദേശിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

summary; The home guard at Perampara station set an example by giving money from his own hand to a student who could not pay the fee due to the loss of money from the bus.