ആരോഗ്യമന്ത്രി ഇന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കും


Advertisement

കൊയിലാണ്ടി: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കും. വൈകുന്നേരം മൂന്നുമണിയോടെയാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തുക. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഒപ്പമുണ്ടാവും.

Advertisement

ആര്‍ദ്രം ആരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമാണ് കൊയിലാണ്ടിയിലെ സന്ദര്‍ശനം. വടകര ജില്ലാ ആശുപത്രി സന്ദര്‍ശിച്ചശേഷമാവും ആരോഗ്യമന്ത്രി കൊയിലാണ്ടിയിലെത്തുക.

Advertisement
Advertisement