വെണ്ടയും പടവലവും ചീരയും വിളഞ്ഞു; തിക്കോടി പടവലത്തുകുനിയില്‍ വിഷു ചന്തയ്ക്കുളള വിളപ്പെടുപ്പ് നടന്നു, ചന്ത ഇന്ന് മുതല്‍


Advertisement

തിക്കോടി: സി.പി.എം തിക്കോടി ലോക്കലില്‍ പടവലത്തു കുനി ബ്രാഞ്ചില്‍ വിഷു ചന്തയ്ക്കുള്ള വിളവെടുപ്പ് നടത്തി. വെണ്ട, പടവലം, ചീര തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്.

Advertisement

സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ അദ്ധ്യക്ഷനായി.

Advertisement

പി.അനൂപ്, മിനി എം.എന്‍, പുഷ്പരാജ് എം.കെ, പുരുഷോത്തമന്‍ ടി.എം എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാഹിദ.പി.പി സ്വാഗതവും ലജീഷ് പി.കെ നന്ദിയും പറഞ്ഞു. സി.പി.എം സംയോജിത കൃഷി വിഷു ചന്ത ഇന്ന് തിക്കോടി ടൗണില്‍ നടക്കും.

Advertisement