ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ കൊയിലാണ്ടിയില്‍ ഭാ​ഗികം; സ്വകാര്യ ബസുകൾ സര്‍വ്വീസ് നടത്തുന്നു, വടകരയില്‍ തുറന്ന കടകള്‍ അടപ്പിച്ച് സമരാനുകൂലികള്‍


Advertisement

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോ​ഗമിക്കുന്നു. ജില്ലയിലെ ഭൂരിഭാ​ഗം സ്വകാര്യ ബസുകളും ഇന്ന് സർവ്വീസ് നടത്തി. പയ്യോളി ടൗണിൽ ബസ് തടയാൻ ശ്രമിച്ച സമരാനുകൂലികളെ പോലിസ് പിരിച്ചുവിട്ടു.

Advertisement

അതേ സമയം ഇന്ന് ഞായറാഴ്ചയായതിനാൽ കടകളെല്ലാം പൊതുവേ അവധിയാണ്. ഞായറാഴ്ച സ്ഥിരമായി പ്രവര്‍ത്തിക്കാറുള്ള കടകള്‍ കൊയിലാണ്ടിയില്‍ ഇന്നും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. പയ്യോളി, പൂക്കാട്, തിക്കോടി എന്നിവിടങ്ങളിലും ഹര്‍ത്താല്‍ ഭാഗികമാണ്. വടകരയില്‍ തുറന്ന ചില കടകള്‍ സമരാനുകൂലികള്‍ എത്തി അടപ്പിച്ചു.

Advertisement

കോഴിക്കോട് ന​ഗരത്തിൽ തുറന്ന മൊബൈൽ ഷോപ്പുകളടക്കം ഏതാനും കടകൾ സമരാനുകൂലികൾ അടപ്പിക്കാൻ ശ്രമിച്ചു. ഇത് വാക്കേറ്റത്തിനിടയാക്കി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ആലോചന. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമാണ് ഇന്നലെയുണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

Advertisement

Description: The hartal declared by the UDF in Kozhikode district is progressing