Tag: harthal

Total 10 Posts

ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ കൊയിലാണ്ടിയില്‍ ഭാ​ഗികം; സ്വകാര്യ ബസുകൾ സര്‍വ്വീസ് നടത്തുന്നു, വടകരയില്‍ തുറന്ന കടകള്‍ അടപ്പിച്ച് സമരാനുകൂലികള്‍

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോ​ഗമിക്കുന്നു. ജില്ലയിലെ ഭൂരിഭാ​ഗം സ്വകാര്യ ബസുകളും ഇന്ന് സർവ്വീസ് നടത്തി. പയ്യോളി ടൗണിൽ ബസ് തടയാൻ ശ്രമിച്ച സമരാനുകൂലികളെ പോലിസ് പിരിച്ചുവിട്ടു. അതേ സമയം ഇന്ന് ഞായറാഴ്ചയായതിനാൽ കടകളെല്ലാം പൊതുവേ അവധിയാണ്. ഞായറാഴ്ച സ്ഥിരമായി പ്രവര്‍ത്തിക്കാറുള്ള

‘പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട വ്യാപാരികളാണോ ഹർത്താലാചരിക്കേണ്ടത്’; കോണ്‍ഗ്രസിന്റെ ഹര്‍ത്താലിനെതിരെ തുറന്ന കത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായ ചേമഞ്ചേരി സ്വദേശി

കോഴിക്കോട്: ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ട് കെ.പ്രവീൺ കുമാറിന് തുറന്ന കത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേമഞ്ചേരി സ്വദേശിയും വ്യാപാരിയുമായ കെ.കെ ഫാറൂഖ്. കഴിഞ്ഞ മുപ്പത് വർഷമായി കോൺഗ്രസിന്റെയും പോഷക സംഘടനകളുടെ ഭാരവാഹി സ്ഥാനം ഉൾപ്പെടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ആളാണ് താനെന്നും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന

കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹർത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്്. ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എം.കെ.രാഘവന്‍ എം.പി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം

ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധം: നവംബര്‍ 19ന് വയനാട്ടില്‍ ഹര്‍ത്താല്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഈ മാസം 19ന് യുഡിഎഫ്, എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയാണ് യു.ഡി.എഫ് ഹര്‍ത്താല്‍. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടേത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ ആരോപിച്ചു. പ്രകൃതിദുരന്തമുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കി. എന്നാല്‍ വയനാടിനെ

ദളിത് ആദിവാസി കൂട്ടായ്മ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇന്ന്; പൊതുഗതാഗതം പതിവുപോലെ, കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല

കൊയിലാണ്ടി: സംവരണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജന്‍ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കേരളത്തില്‍ പൊതുഗതാഗതത്തെയും സ്‌കൂളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയെയും ഹര്‍ത്താല്‍ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജനജീവിതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. കൊയിലാണ്ടിയില്‍ ബസ് സര്‍വ്വീസുകളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്. കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടികജാതി/വര്‍ഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ഈ വിഭാഗങ്ങളില്‍

പി.വി.സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, കടകമ്പോളങ്ങള്‍ തുറന്നില്ല

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മെഡിക്കല്‍ ഷോപ്പുകളും അവശ്യസേവനങ്ങളും ഒഴികെയുള്ള കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും കുറച്ചു ബസുകള്‍ മാത്രമേ സർവ്വീസ് നടത്തിയിട്ടുള്ളൂ. ദീര്‍ഘദൂര ബസുകള്‍ പതിവുപോലെ സർവ്വീസ്

പി.വി സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും നാളെ സി.പി.എം ഹര്‍ത്താല്‍

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നാളെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താല്‍. ഇന്ന് രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത്

കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു, നിരത്തിലിറങ്ങിയത് ഇരുചക്ര വാഹനങ്ങളും, ചുരുക്കം സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും; പോപ്പുലർ ഫ്രണ്ട് ഹർത്താൽ കൊയിലാണ്ടിയിൽ സമാധാനപരം (ചിത്രങ്ങൾ)

കൊയിലാണ്ടി: ദേശിയ-സംസ്ഥാന ഭാരവാഹികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ കൊയിലാണ്ടിയിൽ സമാധാനപരം. അവശ്യ സർവ്വീസുകളൊഴിച്ചാൽ കട കമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. കെ.എസ്.ആർ.ടി.സി ക്ക് പുറമേ അത്യാവശ്യം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. രാവിലെ ആറ് മണിമുതൽ ആരംഭിച്ച ഹർത്താലിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ് കൊയിലാണ്ടിയിൽ ദൃശ്യമായത്. ധനകാര്യ

അവശ്യ സർവ്വീസുകൾ മാത്രം, നിരത്തിൽ ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ; ഹർത്താൽ ദിനത്തിൽ ആളൊഴിഞ്ഞ് തിരക്കൊഴിഞ്ഞ് കൊയിലാണ്ടി

കൊയിലാണ്ടി: പതിവ് തിരക്കും, ഗതാഗത കുരുക്കുമോന്നുമില്ലാതെ ഹർത്താൽ ദിനത്തിൽ തിരക്കൊഴിഞ്ഞ് കൊയിലാണ്ടി. അവശ്യ സർവീസുകൾ മാത്രമാണ് ഇന്ന് തുറന്നിട്ടുള്ളു. വളരെ കുറച്ചു സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിൽ കാണാൻ സാധിക്കുന്നുള്ളൂ. അക്രമം ഉണ്ടായാൽ നേരിടാനൊരുങ്ങി നഗരത്തിൽ വിവിധയിടങ്ങളിലായി പോലീസ് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഇതുവരെ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും സമാധാനപരമായി മുന്നോട്ടു നീങ്ങുകയാണെന്നും

കടകമ്പോളങ്ങള്‍ അടച്ചിട്ടു; മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പ്രദേശത്തെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇന്നലെ രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ്