ഉഗ്രശബ്ദം, പിന്നാലെ വീട് ഭൂമിക്കടിയില്‍; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു


കോഴിക്കോട്: ഒളവണ്ണയില്‍ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്.

വീട്ടുകാര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു.

കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയില്‍ ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീട് നില്‍ക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയര്‍ത്തിയാണ് വീട് നിര്‍മ്മിച്ചത്.