ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടിയില്‍ വെച്ച് നടന്നു


കൊയിലാണ്ടി: റിയാദു സ്വാലിഹീന്‍ ഫാമിലി ഗ്രൂപ്പ് കുവൈറ്റ് സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള രണ്ടാമത്തെ ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടിയില്‍ വെച്ച് നടന്നു. മുന്നാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സയ്യിദ് മുനര്‍വ്വലി തങ്ങള്‍ ഉദ്ഘടനം ചെയ്തു.

ചടങ്ങില്‍ എ.എം.പി അബ്ദുല്‍ ഖാലിഖ്, കെ.വി മൊഹമ്മദ് അലി, സയിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അഷ്റഫ് അയ്യൂര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സാലഹ് ബാത്ത സ്വാഗതവും തറവായ് ഹാജി നന്ദിയും രേഖപ്പെടുത്തി.