പ്ലംബിംഗ് പണിക്ക് വീട്ടിലെത്തി, ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി വടകരയില്‍ പിടിയില്‍


Advertisement

കോഴിക്കോട്: പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  പ്രതി വടകരയില്‍ പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.

Advertisement
Advertisement

വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വടകര മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Advertisement