ഉള്ള്യേരിയില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്തു; കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ


Advertisement

അത്തോളി: ബസില്‍ വച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. കുറ്റ്യാടി അടുക്കത്ത് താമസിക്കുന്ന മൂപ്പറ്റക്കുഴി വീട്ടില്‍ ഫൈസലിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement

ഇന്ന് രാവിലെ 7.30ഓടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ ബസില്‍ വച്ചാണ് ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ശല്യം ചെയ്തത്‌. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട ഉടനെ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Advertisement

പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും പിന്നീട് അത്തോളി പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എസ്.ഐ രാജീവന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Description: The girl was molested on the bus; A youth from Kuttiady was arrested

Advertisement