ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ ലീക്കായി തീപടര്‍ന്നു; തിക്കോടിയില്‍ തട്ടുകട കത്തിനശിച്ചു


Advertisement

നന്തി ബസാര്‍: നന്തിയില്‍ തട്ടുകടക്ക് തീപിടിച്ചു. തിക്കോടി മീത്തലെ പള്ളിക്കടുത്ത് ഹൈവേയില്‍ പി.ടി.മുസ്തഫ കച്ചവടം ചെയ്യുന്ന തട്ടുകടക്കാണ് തീ പടര്‍ന്ന് പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

Advertisement

പലഹാരങ്ങള്‍ പാചകം ചെയ്യുന്നതിനിടെ കടയ്ക്ക് തീപിടിക്കുകയായിരുന്നു. സിലിണ്ടറിലെ റഗുലേറ്റര്‍ ലീക്ക് ചെയ്തതാണ് തീ പിടിക്കാന്‍ കാരണമായത്. തട്ടുകടയുടെ മേല്‍ക്കൂരയും, മറ്റു സാധനങ്ങളും അഗ്‌നക്കിരയായി.

Advertisement

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ ഇടപെട്ട് തീയണച്ചിരുന്നു. നാലായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Advertisement