ഇരിങ്ങലില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ച കരാര്‍ ജീവനക്കാരന്റെ സംസ്‌കാരം ഇന്ന്


Advertisement

പയ്യോളി: ഇരിങ്ങലില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിയ്ക്കിടെ ഷോക്കേറ്റ് മരിച്ച കരാര്‍ ജീവനക്കാരന്റെ സംസ്‌കാരം ഇന്ന്. പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശിയായ റിന്‍സ് ജോര്‍ജ്ജ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു.

Advertisement

റിന്‍സിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകുന്നേരം നാലരയോടെ കല്ലാനോട് സെന്റ് മേരീസ് ചര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Advertisement

വര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്കുള്ള എല്‍.ടി ലൈന്‍ ഓഫ് ചെയ്യുന്നതിന് ഓപ്പണ്‍ ചെയ്ത ഫ്യൂസ് മാറി പോയതിനാലാണ് അപകടം നടന്നത്. ഇന്നലെ രാവിലെ 10.30 തോടെ കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതിനിടയിലാണ് സംഭവം. വൈദ്യുത കണക്ഷനായി പോസ്റ്റിന് മുകളില്‍ നിന്നും ലൈന്‍ വലിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ കൈതട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Advertisement

ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ഉടനെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ്: ജോര്‍ജ്.

മാതാവ്: ഡോളി.

സഹോദരി : റിയ.