നടപ്പന്തല്‍ നിര്‍മ്മാണം; ഇരിങ്ങത്ത് മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ നടപ്പന്തലിന് തറക്കല്ലിട്ടു


പയ്യോളി: ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. ഭൂമി പൂജക്ക്‌ശേഷം നടന്ന തറക്കല്ലിടല്‍ കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി ദേവദാസന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി എളപ്പില ഇല്ലം സന്തോഷ് നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.

ഭക്തജനങ്ങള്‍ക്ക് നടപ്പന്തല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ക്ഷേത്ര പരിപാലന സമിതി അറിയിച്ചു. ശിലാസ്ഥാപന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി.വി. രാജഗോപാലന്‍, സി.പി രാജു, സജിത്ത് എം.എം, ബൈജു എന്‍.പി, ദീപക് എം, അശോകന്‍ നടുക്കണ്ടി, രാഘവന്‍ കെ.ടി, കെ. മഹേഷ,് ടി.പി ശ്രീനിവാസന്‍ എം. എന്നിവരും വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

Summary: The foundation stone of the footpath was laid at the Mundapuram Shiva temple in Iringat.